18 June, 2021
സ്പെഷ്യൽ മീന്‍കറി

പാചക രീതി
മൂന്ന് ടീസ്പൂണ്‍ എണ്ണ ഒരു മണ് ചട്ടിയിലൊഴിച്ച് ചൂടാകുമ്പോൽ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് മൂപ്പിക്കുക. കറിവേപ്പില, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കിയതിനു ശേഷം സവാള കൂടി ചേര്‍ത്ത് ഇളക്കുക. മഞ്ഞള്‍പൊടി, മുളകുപൊടി,മല്ലിപൊടി, ഉലുവാപ്പൊടി. എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.
മൂന്ന് കപ്പ് വെള്ളവും കുടംപുളിയും, ഉപ്പും ചേര്‍ത്തിളക്കുക. തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ മീന്‍ കഷ്ണങ്ങളിട്ട് സാവധാനം ഇളക്കുക. പകുതി കുറുകുന്നതുവരെ തിളപ്പിക്കുക. തക്കാളിയിട്ട് അല്പം നേരം കൂടി വേവിക്കുക. അല്പം തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്കുക. കറിവേപ്പിലയും 3 ടീസ്പൂണ്‍ എണ്ണയും ചേര്‍ക്കുക. അല്പം കറിവേപ്പില കൂടെ വിതറുക