"> ചൂര മീൻ കറി | Malayali Kitchen
HomeRecipes ചൂര മീൻ കറി

ചൂര മീൻ കറി

Posted in : Recipes on by : Anija

ആവശ്യമുള്ള സാധനങ്ങൾ

ചൂര കഷണങ്ങള്‍ – 1കിലോ

സവാള _ 2 കൊത്തിയരിഞ്ഞത്

തക്കാളി – 2 ( അരിഞ്ഞത്‌)

കുടംപുളി –5-6 അല്ലി അടര്‍ത്തിയെടുത്ത്(ചൂട്‌ വെള്ളത്തില്‍ ഇട്ടു വയ്ക്കുക)

മല്ലിപൊടി –5 ടി സ്പൂണ്‍

മുളക്പൊടി – 2 അര ടേബിൾ സ്പൂണ്‍ (എരിവിന് ആവശ്യമായ അളവില്‍ )

മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍

ഉലുവ – ഒരു ടി സ്പൂണ്‍ (പൊടിക്കാത്തത്)

കുരുമുളക്പൊടി – അര ടി സ്പൂണ്‍

കറി വേപ്പില – രണ്ട് തണ്ട്
ഉപ്പ് – പാകത്തിന്

എണ്ണ – 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കി ,ഉലുവ വറക്കുക. ഇതിലേക്ക് സവാള വഴറ്റുക. വഴന്നു തുടങ്ങുമ്പോള്‍ തക്കാളി ഇട്ട് ഇളക്കുക.നന്നായി വഴറ്റിയ ഈ കൂട്ടിലേക്ക് വറുത്തു വെച്ച പൊടികള്‍ എല്ലാം ഇട്ട് ഇളക്കുക.

ഇനി ഒരു മണ്‍ചട്ടിയില്‍ എണ്ണ ഒഴിച്ച് ,കറി വേപ്പില ഇട്ട് മൂപ്പിക്കുക, അതിനു ശേഷം മുകളിലുണ്ടാക്കി വച്ചിരിക്കുന്ന കൂട്ട്ആ ഒഴിച്ച് വശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. പിന്നീട് കുടംപുളി കൂടെ ചേർത്തു ചേര്‍ത്ത് തിളപ്പിക്കുക. മീന്‍ കഷണങ്ങള്‍ ഇതിലേക്ക് ഇടുക. അടച്ചു തിളപ്പിക്കുക .ഇടക്ക് ഇളക്കി കൊടുക്കണം .വെള്ളം മുക്കാലും വറ്റി കഴിയുമ്പോള്‍ തീ അണക്കുക .

Leave a Reply

Your email address will not be published. Required fields are marked *