18 June, 2021
ബീഫ് ഉലർത്ത്

ആവശ്യമായ സാധനങ്ങൾ
ബീഫ് 1/2 kg
ഇഞ്ചിവെളുത്തുള്ളി അരിഞ്ഞത് ടേബിൾ സ്പൂൺ
തേങ്ങാ കൊത്ത് 1/2 cup
മുളക് പൊടി -ടേബിൾ സ്പൂൺ
മല്ലിപ്പൊടി I ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി 1/2 TP
നാരങ്ങാനീര് TP
സവള അരിഞ്ഞത് 1 cup
പച്ചമുളക് ആവശ്യത്തിന്
കറിവേപ്പില 2 തണ്ട്
ഉപ്പ്
ഗരം മസാല – ഒരു ടേബിൾ സ്പൂൺ
കരുമുളക് ചതച്ചത്
വെള്ളം
വെളിച്ചെണ്ണ ആവശ്യത്തിന്
പാചക രീതി
ഒരു പാത്രത്തിൽ ബീഫ് മസാല ഇഞ്ചി വെളുത്തുള്ളി ചുവന്നുള്ളി തേങ്ങാ കൊത്ത് മുളക് പൊടി മല്ലിപ്പൊടി മഞ്ഞൾ പൊടി പകുതി മസാല പൊടി വിനിഗർ ഉപ്പ് എല്ലാം കൂടി പുരട്ടി 1 മണിക്കൂർ വയ്ക്കണം.
ശേഷം കുക്കറിൽ വേവിച്ച് വെള്ളം വറ്റിച്ചെടുക്കണം ശേഷം ഒരു ചുവട് കട്ടിയുള്ള പാത്രം ചൂടാക്കി എണ്ണ ഒഴിച്ച് സവോള കറിവേപ്പില ഇട്ട് വഴറ്റി ബ്രൗൺ നിറം ആകുമ്പോ ബാക്കി മസാല പൊടി ചതച്ച കരുമുളക് പച്ചമുളക് ബീഫ് എന്നിവ ഇട്ട് ചെറുതീയിൽ 15 മിനിറ്റ് ഏകദേശം ഡാർക്ക് ബ്രൗൺ ആകുന്നവരെ ഉലർത്തി എടുക്കണം