18 June, 2021
ലെമൺ ടി

ആവശ്യമുള്ള സാധനങ്ങൾ
ചായപ്പൊടി ഒരു സ്പൂൺ
നാരങ്ങാ നീര് ഒരു സ്പൂൺ
പുതിനയില 10 എണ്ണം
പഞ്ചസാര ഒരു സ്പൂൺ
പാചക രീതി
ഒരു കപ്പ് വെള്ളം തിളപ്പിക്കുക. തിളച്ച വെള്ളത്തിൽ ചായപ്പൊടിയും പുതിനയിലയും ചേർത്ത് അടച്ചു വയ്ക്കുക. ഇത് അരിച്ചെടുത്ത് നാരങ്ങാ നീരും പഞ്ചസാരയും ചേർത്തു ചൂടോടെ ഉപയോഗിക്കുക.