19 June, 2021
‘ചായ’-യുടെ ചരിത്രത്തിലൂടെ

മലയാളികളുടെ ഒരു പകൽ ആരംഭിക്കുന്നതും അവസാനിക്കുന്നതും ചായ കുടിയിലൂടെയാണ്. ഒരു ദിവസം അതൊന്നു മാറിയാൽ പിന്നെ തീരാ തലവേദനയാണ് ഫലം. ചൈനയിലാണ് ചായയുടെ ഉത്ഭവമെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്ന. മിക്കവാറും ഏഷ്യൻ ഭാഷകളിൽ ചായ് എന്നാണ് ചായയെ വിളിക്കുന്നത്. ചാ (茶) എന്ന ചൈനീസ് വാക്കിൽ നിന്നാണ് ഈ പേരിന്റെ ഉൽഭവം എന്നും കരുതപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കഴിക്കുന്ന പാനീയമാണ് ചായ.
ചൈനീസ് സംസ്കാരത്തോടൊപ്പം ചായയുടെ ഉപഭോഗവും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിപ്പെട്ടു. എ ഡി 800-ൽ ബുദ്ധസന്യാസിയായ ലു യു (Lu Yu) ചായയെ കുറിച്ച് വിശദമായ പുസ്തകം പുറത്തിറക്കി. വളരെ വർഷങ്ങൾ നീണ്ടു നിന്ന ഗവേഷണങ്ങൾക്കു ശേഷം അദ്ദേഹം പുരാതന ചൈനയിൽ എങ്ങനെയാണ് ചായ വിളവെടുത്തിരുന്നതെന്നും അത് എങ്ങനെ തയ്യാറാക്കുന്നതെന്നും മനസ്സിലാക്കി. വളരെക്കാലം നീണ്ടുനിന്ന ഈ ഗവേഷണത്തിനൊടുവിൽ അദ്ദേഹം ചക്രവർത്തിയുടെ ബഹുമാനത്തിനു പാത്രമായി. പില്ക്കാലത്ത് അത് ജപ്പാനിലെത്തി അവിടുന്ന് യൂറോപ്പിലും അവസാനം ലോകമെമ്പാടും വ്യാപിച്ചു.
നല്ല ചായ ഉണ്ടാക്കുന്നതും ഒരു കല തന്നെയാണ് ഒരു നല്ല മസാല ചായ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം .
ആവശ്യമുള്ള സാധനങ്ങൾ
ചായപ്പൊടി – ഒരു സ്പൂൺ
പാൽ – അര ഗ്ലാസ്
ഏലക്ക, കറുവാപ്പട്ട, ഗ്രാമ്പു,എന്നിവ പൊടിച്ചെടുക്കുക.
പഞ്ചസാര പാകത്തിന്
പാചക രീതി
ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതിൽ ചായപ്പൊടിയിട്ട് അഞ്ചു മിനിറ്റ് അടച്ചു വയ്ക്കുക. അരിച്ചെടുത്ത ചായയിൽ തിളപ്പിച്ച പാലും കാൽ ടീസ്പൂൺ ഗരംമസാലയും ചേർത്ത് നന്നായി പതപ്പിച്ച് ആറ്റിയെടുക്കുക.