19 June, 2021
വെള്ളരിക്ക കറി

ആവശ്യമുള്ള സാധനങ്ങൾ
വെള്ളരിക്ക -1
തേങ്ങ ചിരകിയത് -3സ്പൂൺ
ജീരകം -1സ്പൂൺ
കായപ്പൊടി -ഒരു നുള്ള്
കടുകു -1/2സ്പൂൺ
വറ്റൽ മുളക്- 2 എണ്ണം
കറിവേപ്പില
വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
പച്ചമുളക് -1
മഞ്ഞൾപൊടി -1/2സ്പൂൺ
ഉപ്പ് – ആവിശ്യത്തിന്
തയാറാക്കുന്ന വിധം
വെള്ളരിക്ക ചെറുതായി അരിഞ്ഞു വെക്കുക.
ഒരു പാത്രം അടുപ്പിൽ വെച്ച് അതിലോട്ടു വെള്ളരിക്ക, ഉപ്പ്മ, ഞ്ഞൾപൊടി ചേര്ത്തു കാൽ കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക. വെന്തുവരുമ്പോൾ തേങ്ങ ജീരകം, പച്ചമുളക്, എന്നിവ ചേര്ത്തു നല്ല പോലെ അരച്ച്തും ചേർത്ത് കായപ്പൊടി ഇട്ടു കൊടുക്കുക. വെന്തു കുറുകുമ്പോൾ പാൻ അടുപ്പിൽ വെച്ച് കടുക് , കറിവേപ്പില, വെട്ടൽ മുളക് ചേര്ത്തു താളിക്കാം.