19 June, 2021
സിമ്പിൾ ഒഴിച്ച് കറി

ആവശ്യമായ സാധനങ്ങൾ
തേങ്ങ – 1 കപ്പ്
ചെറിയ ഉള്ളി- 3 എണ്ണം
പുളി- നെല്ലിക്കാ വലുപ്പത്തില്‍
മുളകുപൊടി – ½ ടീസ്പൂണ്‍
ചെറിയ ഉള്ളി – 4
ജീരകം – 1 ടീസ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
ഉലുവ – 1 ടീസ്പൂണ്‍
വറ്റല്‍ മുളക് – 4 എണ്ണം
വെളിച്ചെണ്ണ, കറിവേപ്പില – താളിക്കുവാൻ
ഉപ്പ്
തയ്യാറാക്കുന്ന വിധം
തേങ്ങ, മുളകുപൊടി ജീരകം പുളി,ചെറിയ ഉള്ളി ചേര്‍ത്ത് നല്ലതുപോലെ അരയ്ക്കണം.ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് വറ്റല്‍മുളക്, കടുക്, ഉലുവ, കറിവേപ്പില ഇവ ചേര്‍ത്ത് താളിച്ച്. ആവശ്യത്തിന് വെള്ളം ചേർത്ത അരപ്പ് ഇതിൽ ചേർത്ത ശേഷം ഇളക്കുക. ഉപ്പ് നോക്കുക.തിളവരുന്നതിനു മുമ്പായി വാങ്ങി ഉപയോഗിക്കാം