"> പാനി പൂരി | Malayali Kitchen
HomeRecipes പാനി പൂരി

പാനി പൂരി

Posted in : Recipes on by : Anija

ആവശ്യമുള്ള സാധനങ്ങൾ

റവ – 1 കപ്പ്
മൈദ – 3 ടേബിൾസ്പൂൺ
ബേക്കിങ് സോഡ – 1/4 ടീസ്പൂൺ
വെള്ളം – 4 കപ്പ്
പുതിന ഇല – ഒരു പിടി
സവാള – 1
മല്ലി ഇല – 1/ 4 കപ്പ്
പച്ച മുളക് – 1
ജീരക പൊടി -1 ടീസ്പൂൺ
ഇഞ്ചി – 1 പീസ്
നാരങ്ങ നീര് – 2 ടീസ്പൂൺ
ഈന്തപഴം – 1/ 2 കപ്പ്
പുളി – 1/ 4 കപ്പ്
മുളക് പൊടി – 1/2 ടീസ്പൂൺ
ഉരുള കിഴങ്ങു – 1
കടല – 1/ 4 കപ്പ്
ചാറ്റ് മസാല 1 ടീസ്പൂൺ
ശർക്കര -1 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഐസ് കട്ട – 7
എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

റവ,മൈദ, ഉപ്പ് ,ബേക്കിങ് സോഡ ,വെള്ളം എന്നിവ ചേർത്ത് നല്ല മയത്തിൽ കുഴച്ച്അര മണിക്കൂർ റസ്റ്റ് ചെയ്യുവാൻ അനുവദിക്കുക.30 മിനിറ്റിനു ശേഷം ചെറിയ പൂരികൾ ഉണ്ടാക്കി എടുക്കുക .

ഫില്ലിങ് തയാറാക്കാൻ വേണ്ടി ഉരുള കിഴങ്ങു വേവിച്ചു പൊടിച്ചെടുക്കുക .അതിലോട്ടു വേവിച്ച കടല ,ജീരക പൊടി,ചാറ്റ് മസാല , ഉപ്പു എന്നിവ ചേർത്ത് മിക്സ് ചെയുക.
പാനി തയ്യാറാക്കാൻ വേണ്ടി പുതിന ഇല,മല്ലി ഇല,പച്ച മുളക്,ഇഞ്ചി,നാരങ്ങ നീര് എന്നിവ നല്ല പോലെ അരച്ച് എടുക്കുക . 2 കപ്പ് വെള്ളം ചേർക്കുക.ജീരക പൊടി, ഉപ്പ് ചേർത്ത് ഇളക്കുക .ഉപ്പിട്ട ബൂന്ദിയും ഐസ് കട്ടയും ചേർക്കുക .

പുളി ചട്നി ഉണ്ടാക്കാനായി ഈന്തപഴം , പുളി ,ശർക്കര ,മുളക് പൊടി,ഉപ്പ് ,ജീരക പൊടി ചേർത്ത് 5 മിനിറ്റ് വേവിക്കുക . അരിച്ചെടുക്കുക . പൂരിയിൽ ഒരു ഹോൾ ഉണ്ടാക്കി ഫില്ലിങ് നിറക്കുക.അരിഞ്ഞ സവാളയും മല്ലി ഇലയും ചേർക്കുക .പുളി ചട്നി ഒഴിക്കുക . പാനി ഒഴിക്കുക

Leave a Reply

Your email address will not be published. Required fields are marked *