20 June, 2021
തേങ്ങാ ചട്നി

ആവശ്യമുള്ള സാധനങ്ങൾ
തേങ്ങ ചിരകിയത് : 1 കപ്പ്
പച്ചമുളക് : 3 എണ്ണം
ഇഞ്ചി : ഒരു ചെറിയ കഷ്ണം
കടുക് : 1/2 ടീസ്പൂണ്‍
ഉഴുന്നുപരുപ്പ് : അര ടീസ്പൂണ്‍
പൊട്ടുക്കടല : 1 ടേബിൾസ്പൂണ്‍
എണ്ണ : 2 ടീസ്പൂൺ
ഉപ്പു് ആവശ്യത്തിന്
കറിവേപ്പില : ഒരു തണ്ട്
കടുക്, വറ്റൽമുളക്
പാകം ചെയ്യുന്ന വിധം
തേങ്ങയും പച്ചമുളകും ഇഞ്ചിയും പൊട്ടുക്കടലയും ഉപ്പും ചേർത്തു മിക്സിയിൽ അല്പം വെള്ളം ചേർത്ത് നന്നായരക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുകിട്ടു പൊട്ടുമ്പോൾ ഉഴുന്നുപരുപ്പു ചേർക്കുക കൂടെ മുളകും ഇടുക. ഉഴുന്ന് പരുപ്പ് നിറം മാറിയാൽ കറിവേപ്പിലയിട്ട ശേഷം അരച്ചുവെച്ച ചട്ണിയിലേക്ക് ഒഴിക്കുക. വെള്ളം പോരെങ്കിൽ അല്പം ഒഴിക്കാം.