"> മട്ടൻ കറി | Malayali Kitchen
HomeRecipes മട്ടൻ കറി

മട്ടൻ കറി

Posted in : Recipes on by : Anija

ചേരുവകൾ

മട്ടൺ – അരക്കിലോ
ചെറിയ ഉള്ളി – അര ക്കപ്പ്
സവാള – 1
തക്കാളി – 1
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ
മുളക്പൊടി – ഒന്നര ടേബിൾസ്പൂൺ
മല്ലിപൊടി – രണ്ട് ടേബിൾസ്പൂൺ
മഞ്ഞൾപൊടി – അരടീസ്പൂൺ
ഗരം മസാല – അരടീസ്പൂൺ
കുരുമുളക്പൊടി – ഒന്നര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – രണ്ട് തണ്ട്
വെളിച്ചെണ്ണ – 4 ടേബിൾസ്പൂൺ

പാചക രീതി

പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ ചെറിയ ഉള്ളി സവാള തക്കാളി ഇഞ്ചി വെളുത്തുള്ളി അരച്ചത് ഉപ്പ് മഞ്ഞൾപൊടി ചേർത്ത് വഴറ്റുക .ഇതിലേക്കു കുക്കറിൽ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് രണ്ടു വിസിൽ കേൾപ്പിച്ചു വേവിച്ചു വച്ച മട്ടൺ ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിചു വെവിക്കുക .

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി മുളക്പൊടി മല്ലിപൊടി ചേർത്ത് മൂപ്പിക്കുക .പച്ചമണം മാറിയാൽ വേവിച്ച മട്ടൺ ചേർക്കുക .തിളക്കുമ്പോൾ കുരുമുളക്പൊടി ഗരം മസാല ജീരകം പൊടിച്ചത് ഉപ്പ് ചേർത്ത് മൂടിവെച്ചു കുറഞ്ഞ തീയിൽ വേവിക്കുക

Leave a Reply

Your email address will not be published. Required fields are marked *