20 June, 2021
കപ്പ കറി

ആവശ്യമുള്ള സാധനങ്ങൾ
കപ്പ/മരച്ചീനി – 750 ഗ്രാം
പച്ചമുളക് – 2 എണ്ണം
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കടുക് – 1 ടീസ്പൂൺ
കറിവേപ്പില – 1 തണ്ട്
വറ്റൽമുളക് – 3
ചെറിയഉള്ളി – 6 എണ്ണം
വെളിച്ചെണ്ണ
കറിവേപ്പില – 2 തണ്ട്
തയാറാക്കുന്ന വിധം
വൃത്തിയാക്കിയ കപ്പ ചെറിയ കഷ്ണങ്ങളാക്കി പ്രഷർ കുക്കറിൽ ഉപ്പ്, മഞ്ഞൾപ്പൊടി
എന്നിവ ചേർത്ത് പാകത്തിന് വെള്ളത്തിൽ വേവിക്കുക. ശേഷം ഒരു ചീനചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് കറിവേപ്പിലയും ചെറിയഉള്ളിയും വറ്റൽമുളകും ചേർത്ത് വഴറ്റുക. ശേഷം ഇതിലേയ്ക്ക് വേവിച്ച് വെച്ച കപ്പ ചേർത്തിളക്കി നന്നായി തിളപ്പിക്കുക.