22 June, 2021
സെമിയ പായസം

ചേരുവകള്‍
സെമിയ – 350gm
മില്‍ക്ക് – രണ്ടര കപ്പ്
നെയ്യ് – രണ്ട് ടിസ്പൂണ്‍
മില്‍ക്ക് മൈഡ് – അര കപ്പ്
പഞ്ചസാര – ആവിശ്യത്തിന് അനുസരിച്ച്
ഏലക്ക പൊടി – അര ടിസ്പൂണ്‍
അണ്ടി പരിപ്പ്
മുന്തിരി
ഉണ്ടാക്കുന്ന വിധം
ആദ്യം സെമിയം ചെറുതായി മുറിച്ചെടുത്ത് നെയ്യിൽ ലൈറ്റ് ബ്രൗൺ ആകുന്നവരെ വഴറ്റുക. അടുത്തതായി പാല് തിളപ്പിക്കാം. സേമിയ വഴറ്റിയ നെയ്യിൽ മുന്തിരി അണ്ടി പരിപ്പ് എന്നിവ മൂപ്പ്പികം.
വഴറ്റിയ സേമിയയിലേക്ക് ഇതിലോട്ട് തിളച്ചു കൊണ്ടിരിക്കുന്ന
പാലിന്റെ പകുതി ഭാഗം ചേര്‍ത്തു കൊടുക്കാം .നന്നായി മിക്സ് ചെയ്തതിനു ശേഷം അടച്ച് വച്ച് വേവിക്കാം . ചെറിയ ചൂടില്‍ വേവിച്ചാല്‍ മതി . ഏകദേശം 7 മിനിറ്റ് മുതല്‍ 10 മിനിറ്റ് വേവിച്ചാല്‍ മതി .ഇടയ്ക്കിടെ ഇളക്കി കൊണ്ടിരിക്കണം ഇനി ഇതിലോട്ട് സുഗര്‍ ചേര്‍ക്കാം എന്നിട്ട് നന്നായി മിക്സ് ചെയ്യാം . ഇനി ഇതിലേക്ക് ബാക്കിയുള്ള പാല് കൂടി ചേര്‍ത്ത് നന്നായി ഇളക്കാം .
എന്നിട്ട് നമ്മുക്ക് തീ ഓഫ് ചെയ്യാം .ഇനി ഇതിലോട്ട് മില്‍ക്ക് മൈഡ് ചേര്‍ത്തു കൊടുക്കാം എന്നിട്ട് നന്നായി ഒന്നും കൂടി മിക്സ് ചെയ്യാം അടുത്തതായി ഏലക്ക പൊടി കൂടി ഇട്ടു കൊടുക്കാം