22 June, 2021
പിടി കൊഴുക്കട്ട

ചേരുവകൾ
അരി പൊടി : 1 കപ്പ്
തിളച്ച വെള്ളം: ആവശൃത്തിന്
കടുക് :1 ടീസ്പൂൺ
കറിവേപ്പില : 1 തണ്ട്
ജീരകം- കാൽ ടീസ്പൂൺ
ഉപ്പ് : ആവശൃത്തിന്
വറ്റൽ മുളക്: 4
അരി പൊടി ഉപ്പു ചേർത്ത് തിളച്ചവെള്ളമൊഴിച്ച് ചപ്പാത്തി പരുവത്തിൽ കുഴക്കുക. നെല്ലിക്കാ വലുപ്പത്തിൽ ഉരുളകൾ എടുത്ത് താഴെചിത്രത്തിൽ കാണുന്നതു പോലെ കുറച്ച് നീളത്തിൽ ഉരുട്ടിയെടുക്കുക.
ഒരു പാത്രത്തിൽ വെള്ളം കുറച്ച് ഉപ്പിട്ട് തിളപ്പിക്കുക.ഇതിലേക്ക് ഉരുട്ടിയ പിടി ഇട്ട് കുറച്ച് വെളിച്ചെണ്ണയും ഒഴിച്ച് അടച്ച് വേവിക്കുക.വെന്തതിനു ശേഷം വെള്ളം ഊറ്റിക്കളയുക.
കടുക്, കറിവേപ്പില ,ഉണക്ക മുളകും വറുത്തിടുക ..