"> ബീഫ് കറി | Malayali Kitchen
HomeRecipes ബീഫ് കറി

ബീഫ് കറി

Posted in : Recipes on by : Anija

ആവശ്യം ഉള്ള സാധനങ്ങൾ

1) ബീഫ് – അര കിലോ ചെറുതായി മുറിച്ചത്
2)മല്ലിപൊടി- ഒന്നര ടേബിൾ സ്പൂൺ ടീ സ്പൂണ്
മുളക് പൊടി-ഒരു ടേബിൾ സ്പൂൺ ടീ സ്പൂണ്
മഞ്ഞൾപൊടി- 1/2 സ്പൂണ്
ഗരം മസാല-2 സ്പൂണ്
കുരുമുളകുപൊടി- 1 സ്പൂണ്3) സവാള – 1 എണ്ണം നീളത്തിൽ അരിഞ്ഞതു
ചെറിയ ഉള്ളി – 200 ഗ്രാം
പച്ചമുളക് – 3 എണ്ണം
ഇഞ്ചിവെളുതുള്ളി അരച്ചത് – 4 ടീ സ്പൂണ്
4)ചെറിയ ഉള്ളി /ഉണക്കമുളക്/ കറിവേപ്പില
5) വെളിച്ചെണ്ണ/
6) ഉപ്പ്

തയ്യാറാക്കുന്ന വിധം

പാനിൽ ഉള്ളി സവാള വെളുത്തുള്ളി,ഇഞ്ചി എന്നിവ ചേർത്തു നന്നായി വഴറ്റി അതിലേക്ക് പൊടികൾ ഓരോന്നായി ചേർക്കുക ബീഫും ഉപ്പും ചേർത്തു നന്നായി ഇളക്കി അല്പം വെള്ളം ചേർത്തു ഇതു ഒരു കുക്കറിൽ ഇട്ടു 5-6 വിസിൽ( ബീഫ് വേവുന്നവരെ)വേവിക്കുക.

ഇതു ഒരു ചട്ടിയിലേക്കു മാറ്റി വെള്ളം വറ്റി കുറുകുന്ന വരെ വേവിക്കുക. നാലാമത്തെ ചേരുവകൾ വെളിച്ചെണ്ണയിൽ താളിച്ചു ചേർക്കുക.

Leave a Reply

Your email address will not be published. Required fields are marked *