"> മസാല ദോശ | Malayali Kitchen
HomeRecipes മസാല ദോശ

മസാല ദോശ

Posted in : Recipes on by : Anija

 

ചേരുവകള്‍

ദോശമാവ് – 2 കപ്പ്
ഉരുളകിഴങ്ങ് -1 വലുത് (പുഴുങ്ങി എടുക്കുക )
ഗ്രീൻ പീസ് – ¼ കപ്പ്
സവാള നീളത്തില്‍ അരിഞ്ഞത് – ½ കപ്പ്
പച്ചമുളക് കീറിയത്
കാരറ്റ് അരിഞ്ഞത് – ¼ കപ്പ് 2
ഇഞ്ചി – ½ ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – ¼ ടീസ്പൂണ്‍
കടുക് – ½ ടീസ്പൂണ്‍
ഉഴുന്ന് – 1 ടീസ്പൂണ്‍
കടലപരിപ്പ് – 1 ടീസ്പൂണ്‍
കറിവേപ്പില
എണ്ണ
ഉപ്പ്
മല്ലിയില

തയ്യാറാക്കുന്ന വിധം

ഉരുളകിഴങ്ങ് പൊടിച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കുടുക്, ഉഴുന്നുപരിപ്പ്, കടലപരിപ്പ്, കറിവേപ്പില, ചേര്‍ത്ത് താളിച്ച ശേഷം , ഇഞ്ചി, പച്ചമുളക് ഇവ വഴറ്റി പട്ടാണി, കാരറ്റ്, പുഴുങ്ങിയ ഉരുളകിഴങ്ങ് ഇവ ചേർക്കുക. അതിലേക്ക് മസാല പൊടികൾ ചേർക്കുക.

ദോശ കല്ല് ചൂടാക്കി ഓരോ തവ ദോശമാവ് ഒഴിച്ച് നേര്‍മ്മയായി പരത്തി നടുവില്‍ മസാലകൂട്ട് ഓരോ സ്പൂണ്‍ വീതം വച്ച് ദോശയ്ക്കുചുറ്റും ഓരോ സ്പൂണ്‍ എണ്ണ ചുറ്റി ഒഴിച്ച് ദോശയുടെ ഒരു സൈഡില്‍ നിന്നും മറുവശത്തേക്ക് കൊണ്ട് മസാലയുടെ മുകളില്കൂടി മടക്കി എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *