"> ഉണക്ക മീൻ കറി | Malayali Kitchen
HomeRecipes ഉണക്ക മീൻ കറി

ഉണക്ക മീൻ കറി

Posted in : Recipes on by : Anija

ഉണക്കമീൻ – ¼ കിലോഗ്രാം (വൃത്തിയാക്കിയത് )
ഉള്ളി – 6 എണ്ണം
പച്ചമുളക് – 6
മല്ലിപ്പൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തേങ്ങ ചിരകിയത് – 1 കപ്പ്

ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
എണ്ണ – ആവശ്യത്തിന്
ഉലുവ – ഒരു നുള്ള്
കടുക് – ½ ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള പാത്രത്തിൽ ഉണക്കമീൻ ഉള്ളി,പച്ചമുളക്, ഇഞ്ചി  എന്നിവ ഇടുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി ചേർത്ത് യോജിപ്പിച്ചെടുക്കുക.
ആവശ്യത്തിന് വെള്ളം ഒഴിച്ച് മൂടി വച്ച് വേവിക്കുക. തിളച്ചു കഴിയുമ്പോൾ ഇതിലേക്ക് തേങ്ങാ അരച്ചത് ചേർത്ത് അഞ്ച് മിനിറ്റ് തീ കുറച്ച് വയ്ക്കുക. 5 മിനിറ്റിനു ശേഷം തീ ഓഫ് ചെയ്യാം. ഇതിലേക്ക് കടുക് വറുത്ത് ഒഴിക്കാം/ താലിക്കണമെന്ന് നിര്ബന്ധമില്ല

Leave a Reply

Your email address will not be published. Required fields are marked *