"> കോഴിക്കറി | Malayali Kitchen
HomeRecipes കോഴിക്കറി

കോഴിക്കറി

Posted in : Recipes on by : Anija

ആവശ്യമുള്ള സാധനങ്ങൾ

കോഴിയിറച്ചി – 1 കിലോഗ്രാം
കാശ്മീരി മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
മല്ലിപൊടി – 2 ടേബിള്‍സ്പൂണ്‍
ചിക്കന്‍ മസാല – 1 ടേബിള്‍സ്പൂണ്‍
മുളക് പൊടി – ഒരു ടേബിൾ സ്പൂൺ
മഞ്ഞള്‍പൊടി – 1 നുള്ള്
കുരുമുളക് – 1 ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി- പേസ്റ്റ് – ഒരു ടേബിൾ സ്പൂൺ
പച്ചമുളക് – 2 എണ്ണം
ചെറിയ ഉള്ളി -15 എണ്ണം
സവാള -2 എണ്ണം
തക്കാളി – 1 എണ്ണം
കറിവേപ്പില
വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
വെള്ളം -1 കപ്പ്‌
തേങ്ങാപ്പാല്‍ -അര കപ്പ്‌
ഉപ്പ്, മല്ലിയിൽ

തയാറാക്കുന്ന വിധം

കോഴിയിറച്ചി കഷ്ണങ്ങളാക്കി കഴുകി വൃത്തിയാക്കുക. മസാലപ്പൊടികള്‍, കുരുമുളക്, ഇഞ്ചി (1 ഇഞ്ച്‌ കഷ്ണം), പച്ചമുളക്, വെളുത്തുള്ളി (3), കറിവേപ്പില (2 ഇതള്‍)എന്നിവ അല്പം ഉപ്പും ചേര്‍ത്ത് അരയ്ക്കുക.
അരച്ചെടുത്ത മിശ്രിതം കോഴിയിറച്ചിയില്‍ പുരട്ടി 1/2 മണിക്കൂര്‍ വയ്ക്കുക.

ഇഞ്ചിയും , വെളുത്തുള്ളിപേസ്റ്റ് എന്നിവയും . സവാള, തക്കാളി, ചെറിയ ഉള്ളി എന്നിവ ചെറുതായി അരിയുക. ഒരു പാത്രത്തില്‍ 2 അര ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി അതിലേക്ക് ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞ സവാളയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക.

കോഴിയിറച്ചിയും തക്കാളിയും ചേര്‍ത്ത് 5 മിനിറ്റ് നേരം ഇടവിട്ട് ഇളക്കുക. പിന്നീട് ഒരു കപ്പ്‌ ചൂട് വെള്ളം ഒഴിച്ച് അടച്ചുവച്ച് വേവിയ്ക്കുക . വെന്തതിനുശേഷം തേങ്ങാപ്പാലും ചേര്‍ത്ത് തീ അണക്കുകമറ്റൊരു പാനില്‍ ഒരു ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ കറിവേപ്പിലയും ചെറിയ ഉള്ളിയും ചേര്‍ത്ത് മൂപ്പിച്ച് കറിയില്‍ ചേര്‍ക്കുക.

Leave a Reply

Your email address will not be published. Required fields are marked *