"> പരിപ്പ് പ്രഥമൻ | Malayali Kitchen
HomeRecipes പരിപ്പ് പ്രഥമൻ

പരിപ്പ് പ്രഥമൻ

Posted in : Recipes on by : Anija

ആവശ്യമുള്ള സാധനങ്ങൾ

ചെറുപയര്‍ അര കിലോ
ശര്‍ക്കര ഒരു കിലോ
തേങ്ങാപ്പാല്‍ ഒന്നാം പാല്‍ കാല്‍ ലിറ്റര്‍ കട്ടിക്ക്
രണ്ടാം പാല്‍ ഒരു ലിറ്റര്‍
ചൊവ്വരി 100 ഗ്രാം
മൂന്നാം പാല്‍ ഒന്നര ലിറ്റര്‍
പച്ചത്തേങ്ങ നാല്
അണ്ടിപ്പരിപ്പ്, കിസ്മിസ്,
കൊട്ടത്തേങ്ങ അല്പം
നെയ്യ് 150 ഗ്രാം
ഏലയ്ക്കാപ്പൊടി

പാചക രീതി

പയറ് മൂപ്പിച്ച് വറുത്ത് തൊലി കളഞ്ഞ് രണ്ടായി ഉടച്ചെടുക്കുക. രണ്ടു ലിറ്റര്‍ വെള്ളം തിളപ്പിച്ച് പയറ് വേവിച്ചെടുക്കുക. ചൊവ്വരി വേവിച്ചെടുക്കുക.

ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക. വീണ്ടും അരിച്ച ശര്‍ക്കര പാതി വറ്റിച്ചെടുക്കുക. വറ്റി വരുമ്പോള്‍ ചെറുപയര്‍ വേവിച്ച് ഉടച്ചത് ചേര്‍ത്ത് വരട്ടിയെടുക്കുക. കുറച്ച് നെയ്യ് ഒഴിച്ച് വീണ്ടും വരട്ടുക.

നാല് തേങ്ങ ചിരകി മിക്സിയിൽ അരച്ച് കാല്‍ ലിറ്റര്‍ വെള്ളത്തില്‍ അരിച്ചെടുക്കുക. തേങ്ങാപ്പീര വീണ്ടും ചതച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ തോര്‍ത്തില്‍ അരിച്ച് രണ്ടാം പാല്‍ എടുക്കുക. തേങ്ങപ്പീര വീണ്ടും ഒന്നര ലിറ്റര്‍ വെള്ളത്തില്‍ നന്നായി ഞെരടി തോര്‍ത്തില്‍ അരിച്ച് മൂന്നാം പാല്‍ എടുക്കുക.

വരട്ടിവെച്ചിരിക്കുന്ന ചെറുപയറില്‍ മൂന്നാം പാലും ചൊവ്വരിഎന്നിവ ചേർത്ത് തിളപ്പിച്ച് കട്ടിയാക്കിയെടുക്കുക. വീണ്ടും രണ്ടാംപാല്‍ ഒഴിച്ച് കട്ടിയാക്കി ഇറക്കിവെക്കുക. ഒന്നാം പാല്‍ ഒഴിച്ച് ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കിവെക്കുക. അണ്ടിപ്പരിപ്പ്, കിസ്മിസ്, ബദാം, കൊട്ടത്തേങ്ങ ചെറുതായി അരിഞ്ഞ് നെയ്യില്‍ വറുത്തിടുക.

Leave a Reply

Your email address will not be published. Required fields are marked *