"> ചില്ലി ചിക്കൻ | Malayali Kitchen
HomeRecipes ചില്ലി ചിക്കൻ

ചില്ലി ചിക്കൻ

Posted in : Recipes on by : Anija

ആവശ്യമായ സാധനങ്ങൾ

ചിക്കന്‍ വളരെ ചെറുതായി നുറുക്കിയത് അരകിലോ,
കാപ്സികം 3
സവാള 3
മുട്ട മൂന്ന് എണ്ണം,
കോണ്‍ഫ്ലോര്‍ 4
തക്കാളി സോസ്50
സോയ സോസ് 100
ചില്ലി സോസ് ആവശ്യത്തിന്,
മൈദാ മാവ്

ഉണ്ടാക്കുന്ന വിധം

കാപ്സികം ,സവാള എന്നിവ ചതുരത്തില്‍ മുറിക്കുക,. അതിനു ശേഷം മുട്ടകള്‍ പൊട്ടിച്ചു കോണ്‍ ഫ്ലോറും മൈദയും ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക ചിക്കന്‍ കഷണങ്ങള്‍ ഇട്ടു വയ്കുക

കുറച്ചു സമയത്തിന് ശേഷം മുക്കിവെച്ച ചിക്കന്‍ തിളച്ച എണ്ണയില്‍ വറുത്തു കോരി മാറ്റി വെക്കുകമുറിച്ചു വച്ച കാപ്സികം ഒരു ഫ്രയിംഗ് പാനില്‍ കുറച്ചു എന്നയെടുത്തു വഴറ്റി എടുക്കുക കാപ്സികം ചെറുതായി ഒന്ന് വാടുക മാത്രമേ ചെയ്യാവൂ. ശേഷം സവാളയും വഴറ്റി എടുക്കുക.

ഇനി വലിയ ഒരു പാത്രത്തില്‍അര കപ്പ് വെള്ളമെടുത്തു അതില്‍ അഞ്ചു ടേബിള്‍ സ്പൂണ്‍ കോണ്‍ ഫ്ലോര്‍ ചേര്‍ത്ത് തീയില്‍ വച്ചു ഇളക്കി ക്കൊണ്ടിരിക്കുക അത് ചെറുതായി കുറുകാന്‍ തുടങ്ങുമ്പോള്‍ വറുത്തു മാറ്റി വച്ചിരിക്കുന്ന ചിക്കെന്‍ അതിലേക്കു ഇടുക ശേഷം മാറ്റി വച്ചിരുക്കുന്ന കാപ്സിക്കവും സവാളയും അതില്‍ ചേര്‍ത്ത് മെല്ലെ ഇളക്കുക ഇനി ഇതിനകത്ത് ചില്ലി സോസ്, സോയ സോസ്, തക്കാളി സോസ് എന്നിവ ചേര്‍ത്ത് ഒന്നുകൂടി മിക്സ്‌ ചെയ്യുക

 

Leave a Reply

Your email address will not be published. Required fields are marked *