23 June, 2021
പാലട പ്രഥമൻ

ചേരുവകൾ
പാലട – കാൽകപ്പ്
പാല് – 4 കപ്പ്
കണ്ടന്‍സ്ഡ് മില്‍ക് – മുക്കാൽ കപ്പ്
പഞ്ചസാര – 1/2 കപ്പ്
വെള്ളം – 2 കപ്പ്
നെയ്യ്
അണ്ടിപരിപ്പ് – 10 എണ്ണം
ഉണക്ക മുന്തിരി – 15 എണ്ണം
ഏലക്ക – 3 എണ്ണം
തയ്യാറാക്കുന്ന വിധം
മൂന്നുകപ്പ് വെള്ളം തിളപ്പിച്ച് അതില്‍ അട ഇട്ട് മുപ്പത് മിനുട്ട് നേരം വക്കുക. ചൂടാക്കിയ നെയ്യില്‍ അണ്ടിപരിപ്പ് മുന്തിരി എന്നിവ വറുത്തു വക്കുകവെള്ളം വാര്‍ത്ത് കളഞ്ഞ അട ഇതിലേക്കിട്ട് അഞ്ച് മിനുട്ട് നേരം ഫ്രൈ ചെയ്യുക. ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ പാലും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്ക് വേവിച്ച അട ഇട്ട്, തീ
കുറച്ച് നന്നായി ഇളക്കുക.
വെള്ളവും പാലും നാന്നയി കുറുകുന്ന വരെ ഇളക്കി ഏതാണ്ട് ഒരു മണിക്കൂറോളം അട നന്നായി വേവിക്കുക. പിന്നീട് കണ്ടന്‍സ്ഡ് മില്‍ക്കുകൂടി ഒഴിച്ച് അൽപനേരം (10 മിനിറ്റ മാക്സിമം ) കൂടി വേവിച്ച് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങുക.