"> തക്കാളി രസം | Malayali Kitchen
HomeRecipes തക്കാളി രസം

തക്കാളി രസം

Posted in : Recipes on by : Anija

 

ചേരുവകൾ

തക്കാളി- 2 എണ്ണം

മല്ലി – 3 ടീസ്പൂൺ

ജീരകം – 1 ടീസ്പൂൺ

കുരുമുളക് – 1/2 ടീസ്പൂൺ

മഞ്ഞൾപൊടി – 1/4 ടീസ്പൂൺ

കായപ്പൊടി – മൂന്ന് നുള്ള്

ഉപ്പ് – ആവശ്യത്തിന്

വെളുത്തുള്ളി – 7 അല്ലി

പുളി- നെല്ലിക്ക വലിപ്പത്തിൽ

മല്ലിയില

കടുക്, മുളക്, കറിവേപ്പില

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ രണ്ട് തക്കാളി മുറിച്ചത് കാൽ ടീസ്പൂൺ മഞ്ഞൾപൊടിപാകത്തിന് ഉപ്പ്, വെളളം എന്നിവ ചേര്‍ത്ത് നന്നായി വേവിക്കുക.എടുത്തു വെച്ചിരുക്കുന്ന മല്ലി, ജീരകം, കുരുമുളക് എന്നിവ തരുതരുപ്പായി പൊടിച്ചെടുക്കുക. അതിലേക്ക് വെളുത്തുള്ളി കൂടി ചേര്‍ത്ത് ചതച്ചെടുക്കുക.

തക്കാളി നന്നായി വെന്തു വരുമ്പോൾ ഉടച്ച് എടുക്കുക.. പാകത്തിനു പുളി പിഴിഞ്ഞ് ഒഴിക്കുക.
പൊടിച്ചു വെച്ച കൂട്ട് ഇതിലേക്ക് ഇട്ടു കൊടുക്കുക.തിളച്ചു കഴിഞ്ഞാൽ മല്ലിയില ചേര്‍ത്ത് അടുപ്പിൽ നിന്ന് വാങ്ങി വെയ്ക്കുക.കടുക്, മുളക്, കറിവേപ്പില എന്നിവ താളിച്ചു ചേർക്കുക.

Leave a Reply

Your email address will not be published. Required fields are marked *