"> മാങ്ങ അച്ചാർ | Malayali Kitchen
HomeRecipes മാങ്ങ അച്ചാർ

മാങ്ങ അച്ചാർ

Posted in : Recipes on by : Anija

ചേരുവകൾ

1 മാങ്ങ-500  ഗ്രാം
2. കാശ്മീരി മുളക് പൊടി -2 ടേബിൾ സ്പൂൺ അല്ലെങ്കിൽ സാധാരണ മുളകുപൊടി – 1 1/2 ടേബിൾ സ്പൂൺ
3.ഉലുവ വറത്തു പൊടിച്ചത് – 3/4 ടീസ്പൂൺ
4.കായം – 1/2 ടീസ്പൂൺ
5.കടുക് പൊടിച്ചത് – 2 1/2 ടേബിൾ സ്പൂൺ
6.വെളുത്തുള്ളി – 10 അല്ലി
7.നല്ലെണ്ണ – 50 മില്ലി
8.ഉപ്പ് – ആവശ്യത്തിന്

പാചകരീതി

മാങ്ങാ നന്നായി കഴുകി തുടച്ച ശേഷം കഷ്ണങ്ങൾ ആക്കി മുറിച്ചെടുക്കുക.
അതിനുശേഷം ഒരു പാനിൽ ഒരു ടീസ്പൂൺ നല്ലെണ്ണ ചൂടാക്കി മാങ്ങാ കഷ്ണങ്ങൾ ഒരു 2 മിനിറ്റ് ചൂടാക്കി എടുക്കുക.
ശേഷം മാങ്ങാ കഷ്ണങ്ങൾ ആവശ്യത്തിന് ഉപ്പ് ഇട്ട് ഇളക്കി നന്നായി ചൂടാറിയ ശേഷം ഒരു ദിവസം വരെ അടച്ചു വക്കുക.
അടുത്ത ദിവസം മാങ്ങയിലേക്ക് 2 മുതൽ 5വരെ ഉള്ള പൊടികൾ എല്ലാം ചേർത്ത് നന്നായി ഇളക്കുക.
ഒരു ചീന ചട്ടിയിൽ നല്ലെണ്ണ നന്നായി ചൂടാക്കി വെളുത്തുള്ളി ഇട്ട് മൂപ്പിക്കുക.
അതിനുശേഷം മാങ്ങയിലേക്കു ഒഴിക്കുക. നന്നായി ഇളക്കി ഒന്ന് രണ്ടു ദിവസം വയ്ക്കുക. അതിനുശേഷം വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ച് വച്ച് ഉപയോഗിക്കാം. മാങ്ങ വെന്തു പോകരുത്.

 

Leave a Reply

Your email address will not be published. Required fields are marked *