24 June, 2021
കൂട്ടുകറി

ചേരുവകൾ
കടല- നൂറ് ഗ്രാം (കുതിർത്തത്)
ചേന- 200 ഗ്രാം
നേന്ത്രക്കായ – കാൽകിലോ
മുളകുപൊടി ഒരു ടീസ്പൂണ്‍
.മഞ്ഞള്‍ പൊടി കാല് ടീസ്പുണ്
തേങ്ങ ചിരകിയത്- പകുതി തേങ്ങ
ശര്‍ക്കര – ആവശ്യത്തിന്
ജീരകം കാല് ടീസ്പൂണ്‍
ചുവന്നുള്ളി 2 എണ്ണം
വറ്റല്‍ മുളക് 2 എണ്ണം
വെളിച്ചെണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ്, കറിവേപ്പില
പാചക രീതി
പാകം ചെയ്യുന്ന വിധംകടലപ്പരിപ്പ്, ചേന, നേന്ത്രക്കായ, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നീ ചേരുവകള്‍ പാകത്തിന് വെള്ളം ചേര്‍ത്ത് വേവിചാ ശേഷം അതിലേക്ക് . തേങ്ങാ ജീരകവും ചുവന്നുള്ളിയും നന്നായി അരച്ചത് ചേർക്കുക., നന്നായി ഇളക്കുക ശര്‍ക്കര പൊടിച്ചതും ഉപ്പും ഈ സമയത്ത് ചേര്‍ക്കാവുന്നതാണ്. വെള്ളം വറ്റിയതിന് ശേഷം കുരുമുളകു പൊടിയും കറിവേപ്പിലയും ചേര്‍ത്തിളക്കി വാങ്ങി വെക്കുക.
ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടാകുമ്പോല്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറുക്കുകഇതിലേക്ക് രണ്ടു ടേബിള്‍ സ്പുണ് ചിരകിയ തേങ്ങാ ഇട്ട് മൂപ്പിക്കുക. ചുവന്നു വരുമ്പോള്‍ വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി നേരത്തേ പാചകം ചെയ്ത ചേരു വകയില്‍ യോജിപ്പിക്കുക