"> ഉണ്ണിയപ്പം | Malayali Kitchen
HomeRecipes ഉണ്ണിയപ്പം

ഉണ്ണിയപ്പം

Posted in : Recipes on by : Anija

ചേരുവകൾ

പച്ചരി – അരക്കിലോ
ശർക്കര – 400 ഗ്രാം
ചെറുപഴം – 2 എണ്ണം
റവ – 1 ടീസ്പൂൺ
തേങ്ങ കൊത്ത് –
നെയ്യ് – ഒരു ടേബിൾ സ്പൂൺ
ഏലയ്ക്ക – 4 എണ്ണം വരെ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പച്ചരി 4 – 5 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.ഒരു കപ്പ് വെള്ളത്തിൽ ശർക്കര നന്നായി ഉരുക്കി എടുക്കുക

പച്ചരി നന്നായി കഴുകി വെള്ളം ചേർക്കാതെ മിക്സിയിൽ ഇട്ട് ശർക്കര പാനിയും,ആവശ്യത്തിന് ഉപ്പ് ചേർത്ത് ദോശമാവിന്റെ കട്ടിയിൽ അരച്ചെടുക്കുക.ബാക്കി വന്ന ശർക്കര പാനി ചേർത്ത് പഴം മിക്സിയിൽ നന്നായി അരച്ച് എടുക്കാം.

അരച്ച് വച്ചിരിക്കുന്ന മാവിൽ പഴം റവ,ഗോതമ്പ് പൊടി,ഏലയ്ക്ക പൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് ചുരുങ്ങിയത്5 ,6 മണിക്കൂർ അടച്ച് വയ്ക്കുക.ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് നെയ്യ് ഒഴിച്ച് ചെറുതായി അരിഞ്ഞ തേങ്ങ കൊത്ത് ബ്രൗൺ നിറത്തിൽ ഫ്രൈ ചെയ്ത് മാവിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് ആവശ്യത്തിന് കറുത്ത എള്ള് ചേർത്ത് ഇളക്കിയ ശേഷം ഉണ്ണിയപ്പം ഉണ്ടാക്കുന്ന അപ്പക്കാര ചൂടാക്കി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് നല്ല സോഫ്റ്റ് ഉണ്ണിയപ്പം ഉണ്ടാക്കി എടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *