"> കിണ്ണത്തപ്പം | Malayali Kitchen
HomeRecipes കിണ്ണത്തപ്പം

കിണ്ണത്തപ്പം

Posted in : Recipes on by : Anija

ചേരുവകൾ

അരിപ്പൊടി: ഒന്നരക്കപ്പ്
ശർക്കര : അരക്കിലോ
കടലപ്പരിപ്പ് : 3 ടേബിൾസ്പൂൺ
തേങ്ങാപ്പാൽ : ഒന്നരക്കപ്പ്
വെള്ളം എട്ട് : കപ്പ്
നെയ്യ് : അരക്കപ്പ്
ഏലക്കായ : 4 എണ്ണം

തയ്യാറാക്കുന്ന വിധം

കാൽ കപ്പ് വെള്ളത്തിൽ ശർക്കര ഉരുക്കിയെടുക്കുക. കടലപ്പരിപ്പ് നാണായി വേവിച്ച് മാറ്റി വെക്കുക. അരിപ്പൊടി, ഉരുക്കിയ ശർക്കര, വെള്ളം എന്നിവ ഒരു കപ്പ് തേങ്ങാപ്പാലിനോട് ചേർത്ത് കുഴമ്പ് രൂപത്തിലുള്ള അലപം കട്ടിയുള്ള മിശ്രിതമക്കുക.

മിശ്രിതം ഉരുളിയിലൊഴിച്ച് അടുപ്പിന് മുകളിൽ വെക്കുക. ഇളക്കിക്കൊണ്ടേ ഇരിക്കുക. മുക്കാൽ മണിക്കൂറിന് ശേഷം ബാക്കിയുള്ള തേങ്ങാപ്പാലും ചേർക്കുക. ഇളക്കുന്നത് തുടരുക. അഞ്ച് മിനിറ്റ് ഇടവേള വെച്ച് ഓരോ ടീ സ്പൂൺ നെയ്യ് ചേർത്തു കൊണ്ടിരിക്കുക.

ശേഷം വേവിച്ചുടച്ച കടലപ്പരിപ്പും ചേർക്കുക. ഒന്നര-രണ്ട് മണിക്കൂറിനുള്ളിൽ ഇത് ഒരു വിധം കുറുകി വരും. ഇതിലേക്ക് നുറുക്കിയ ഏലക്ക കൂടി ചേർത്ത് ഒരു 20 മിനിറ്റ് കൂടി ഇളക്കുക. ഉള്ളിൽ എണ്ണ തേച്ച ഒരു കിണ്ണത്തിൽ ഈ കൊഴുത്ത കട്ടിയുള്ള മിശ്രിതം ഒഴിച്ച് വെക്കുക. തണുക്കുമ്പോൾ ഇഷ്ട്ടമുള്ള ആകൃതിയിൽ മുറിച്ച് എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *