24 June, 2021
മുട്ട തോരൻ

ചേരുവകൾ
മുട്ട -4
ചെറിയ ഉള്ളി ഒരു പിടിസവാള ചെറുത് -ഒന്ന്
പച്ചമുളക് -3
ഇഞ്ചി അരിഞത് – 1/2 റ്റീസ്പൂൺ
തേങ്ങ – 3/4 റ്റീകപ്പ്
കടുക് ,ഉപ്പ്,എണ്ണ – പാകത്തിനു
മഞ്ഞൾ പൊടി – 3 നുള്ള് (optional)
കുരുമുളക് പൊടി – 1/2 റ്റീസ്പൂൺ
കറിവേപ്പില -1 തണ്ട്
പാചക രീതി
പാനിൽ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില ഇവ മൂപ്പിച്ച് ,സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റി, നിറം മാറി വരുമ്പോൾ പച്ചമുളകു, ഇഞ്ചി ഇവ കൂടി ചേർത്ത് വഴട്ടുക. മുട്ട സിപ്പൊട്ടിച്ചു ഉപ്പു ചേർത്ത് വക്കുക. പിന്നീട് തേങ്ങ കൂടി ചേർത്ത് ഇളക്കി മഞൾപൊടി, മല്ലി പൊടി (optional) , ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കി വഴറ്റി , മുട്ട ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക. മുട്ട വേവാൻ തുടങ്ങുംപ്പോൾ നന്നായി ഇളക്കി ചിക്കി വേവിച്ച്എടുക്കുക.