25 June, 2021
ഇല ഇട്ടു തിളപ്പിച്ച പാനീയത്തിന്റെ ഗുണങ്ങൾ

ഈർപ്പമുള്ള പ്രദേശങ്ങളിലും അത്യാവശ്യം എല്ലായിടത്തും നമ്മുടെ നാട്ടിൽ വളരെ സുലഭമായി കാണുന്ന ഔഷധ സസ്യമായ പുതിന ഒത്തിരി ഗുണങ്ങൾ പ്രധാനം ചെയ്യുന്ന സസ്യമാണ്. ‘കര്‍പ്പൂര തുളസി’ എന്നും ഈ സസ്യം അറിയപ്പെടുന്നു.പുതിനയിലയില്‍ ഫോസ്ഫറസ്, കാല്‍സ്യം തുടങ്ങിയ വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു.
പുതിനയില്‍ അടങ്ങിയിരിക്കുന്ന പ്രധാന സംയുക്തമാണ് ‘മെന്തോള്’. മൗത്ത് ഫ്രെഷനറുകള്‍, പാനീയങ്ങള്‍, ആന്റിസെപ്റ്റിക് മൗത്ത് വാഷുകള്‍, ടൂത്ത് പേസ്റ്റ് എന്നിവയില്ലെലാം ഇത് അടങ്ങിയിരിക്കുന്നു. ഫ്രഷ്നെസ് ഫീല നൽകുന്ന ഒരു കോമ്പൗണ്ട് ആണിത്.
പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം
പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയ വേഗത്തിലാക്കാന്‍ സഹായിക്കുന്നു. കൂടാതെ വയറു വേദന ശമിപ്പിക്കുന്നു. ദഹനക്കേട്, വയറുവീക്കം എന്നിവ കുറയ്ക്കാനും സഹായിക്കുന്ന ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍, ഗുണങ്ങള്‍ പുതിനയിലുണ്ട്. ഇടവിട്ടുള്ള ചുമ, ജലദോഷം, തുമ്മല്‍ എന്നിവ കുറയ്ക്കാന്‍ പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്.
പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പുതിനയിലയിട്ട് ചായ ഉണ്ടാക്കി കുടിക്കുന്ന പതിവുണ്ട്. മിന്റ് ടി വളരെ ഉന്മേഷ ദായകമാണ്.