25 June, 2021
സേമിയ റവ മിക്സ് പായസം

ചേരുവകൾ
സേമിയ – 150 ഗ്രാം
പാല് – 4 അര ഗ്ലാസ്
വെള്ളം – ഒന്നര കപ്പ്
പഞ്ചസാര – 200 ഗ്രാം
ഏലക്ക – 2
കശുവണ്ടി – 6
ഉണക്ക മുന്തിരി- 6 എണ്ണം
.
നെയ്യ് – 2 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ നെയ്യ് ഒഴിച്ച് റവയും സേമിയയും വറുത്തെടുക്കുക. ഒരു കപ്പ് വെള്ളം ചൂടാക്കി റവയും സേമിയയും വേവിക്കുക .5 മിനിറ്റ് വരെ തിളപ്പിക്കുക അടിക്കു പിടിക്കാതെ ഇളക്കുക.
വെള്ളം വറ്റാന്‍ തുടങ്ങുമ്പോള്‍ പാല് ഒഴിക്കുക .ഇളക്കി കൊണ്ടേയിരിക്കണം .ഈ സമയത്തു തന്നെ പഞ്ചസാര ചേര്‍ത്ത് ഇളക്കുക. പഞ്ചസാര ചേർത്ത് കഴിഞ്ഞാൽ റവ വേവില്ല അതുകൊണ്ട് വെന്ത ശേഷം മാത്രം
കുറുകാന്‍ തുടങ്ങുമ്പോള്‍ തീ അണക്കുക . ഒരു പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും കിസ്മിസും വറുത്തു പായസത്തില്‍ ചേര്‍ക്കുക .ഏലക്ക പൊടിച്ചു തൂവുക.