"> കപ്പ പുഴുക്ക് | Malayali Kitchen
HomeRecipes കപ്പ പുഴുക്ക്

കപ്പ പുഴുക്ക്

Posted in : Recipes on by : Anija

ചേരുവകൾ

മരച്ചീനി/ കപ്പ – ½ കിലോ
ജീരകം – 1 ടീസ്പൂണ്‍
മുളക് പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – ¼ ടീസ്പൂണ്‍
തേങ്ങ ചിരകിയത് – 1 കപ്പ്
വെളുത്തുള്ളി – 4 അല്ലി
വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില,വറ്റല്‍ മുളക് – ആവശ്യത്തിന്
കടുക് – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

കാപ്പ വെള്ളമൊഴിച്ചു വേവിക്കുക.
തേങ്ങ, മഞ്ഞള്‍പൊടി, മുളകുപൊടി, വെളുത്തുള്ളി, കുരുമുളക്, ജീരകം, കറിവേപ്പില ഇവ ഇടത്തരത്തില്‍ അരച്ച് വേവിച്ചുവച്ചിരിക്കുന്ന കപ്പയില്‍ ഉപ്പ് ആവശ്യത്തിന് വെള്ളം ഒഴിച്ച് ചേര്‍ത്ത് തിളപ്പിച്ച് ഉടച്ച് ചേര്‍ക്കുക. ചീനിച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, മുളക്, കറിവേപ്പില, ഉഴുന്നുപരിപ്പ് ഇവ ചേര്‍ത്ത് താളിച്ച്കപ്പയിൽ ചേർത്തിളക്കുക.

Leave a Reply

Your email address will not be published. Required fields are marked *