26 June, 2021
ബീറ്റ്റൂട്ട് തോരൻ

ചേരുവകൾ
ബീറ്റ്റൂട്ട് – ഒരു കപ്പ് (കൊത്തി അരിഞ്ഞത് )
കറിവേപ്പില
പച്ചമുളക് അരിഞ്ഞത് – 6 എണ്ണം
സവാള ചെറുതായി അരിഞ്ഞത് – 1 കപ്പ്
വെളുത്തുള്ളി – 4 എണ്ണം
തേങ്ങ -മുക്കാൽ കപ്പ്
ജീരകം – അര ടീ സ്പൂണ്‍
ഉഴുന്നു പരിപ്പ് – 1 ടീ സ്പൂണ്‍
കടുക് – 1 ടീ സ്പൂണ്‍
വറ്റല്മുളക്എണ്ണ, ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചീനിച്ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് കടുക് താളിച്ച് കറിവേപ്പില, വറ്റല്‍മുളക് എന്നിവ ഇട്ട് മൂപ്പിച്ച ശേഷം ഇതിലേക്ക് സവാള, പച്ചമുളക്, ബീറ്റ്റൂട്ട് ഇവയിട്ട് വഴറ്റി അല്പം വെള്ളം, ഉപ്പ്, ചേര്‍ത്ത് മൂടി വേവിക്കുക. വെള്ളം നല്ലപോലെ വറ്റി ജലാംശം തീരെയില്ലാതെ വരുമ്പോള്‍ അരച്ച തേങ്ങ, ജീരകം, കറിവേപ്പില എന്നീ മിശ്രിതം കൂട്ടില്‍ ചേര്‍ത്ത് നല്ലതുപോലെ ഇളക്കി എടുക്കുക