"> മാങ്ങാ പച്ചടി | Malayali Kitchen
HomeRecipes മാങ്ങാ പച്ചടി

മാങ്ങാ പച്ചടി

Posted in : Recipes on by : Anija

ചേരുവകൾ

മാങ്ങാ – 1 (ചതുരത്തിന് ചെറുതായി അരിയുക)
ചെറിയ ഉള്ളി – 12 എണ്ണം
പച്ചമുളക് – 3 എണ്ണം
തേങ്ങാ – അര കപ്പ്‌
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ –1 ടേബിള്‍സ്പൂണ്‍
കടുക്‌ – കാല്‍ ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

മാങ്ങ തീരെ ചെറുതായി കൊത്തി അരിഞ്ഞു ഉപ്പ് പുരട്ടി വയ്ക്കുക. ഉള്ളി, പച്ചമുളക് ഇവ ചെറുതായി അരിഞ്ഞെടുക്കുക. തേങ്ങാ കടുക് ചേര്‍ത്ത് ഒഴിച്ച് നന്നായി അരച്ചെടുക്കുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. തേങ്ങാ അരച്ചത്‌ ഇതിലേക്ക് ചേര്‍ത്ത് ചൂടാക്കി എടുക്കുക. അരിഞ്ഞു വച്ചിരിക്കുന്ന മാങ്ങയിലേക്ക് ഈ കൂട്ട് ചേര്‍ത്ത് നന്നായി ഇളക്കി എട്ട്കക്ക്.

Leave a Reply

Your email address will not be published. Required fields are marked *