"> പാവയ്ക്ക തോരൻ | Malayali Kitchen
HomeRecipes പാവയ്ക്ക തോരൻ

പാവയ്ക്ക തോരൻ

Posted in : Recipes on by : Anija

ചേരുവകൾ

പാവയ്ക്കാ – ഒരു വലുത്
തേങ്ങ ചിരകിയത്- അറ മുറി
സവാള – 1
പച്ചമുളക് – 6
മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍
എണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉഴുന്ന് – ഒരു ടി സ്പൂണ്‍
കറി വേപ്പില – ഒരു തണ്ട്
ഉപ്പ് – പാകത്തിന്
കടുക് – അര ടി സ്പൂണ്‍
വറ്റല്‍ മുളക് – 2

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കുക . ഇതിലേക്ക് കടുകും വറ്റല്‍മുളകും ഇട്ട് താളിക്കുക. കടുക് പൊട്ടി കഴിയുമ്പോള്‍ ഉഴുന്ന് ചേർക്കുക. ചുമന്നു തുടങ്ങുമ്പോള്‍ ,സവാള ,പച്ചമുളക്,ഇവ ചെറുതായി അരിഞ്ഞത് ചേര്‍ക്കുക .

സവാളയുടെ നിറം മാറി തുടങ്ങുമ്പോള്‍ പാവയ്ക്കാ അരിഞ്ഞതും ചേര്‍ക്കുക ..ആവശ്യമായ ഉപ്പും ചേര്‍ത്ത് കുറച്ചു വെള്ളം തളിച്ച്പാവയ്ക്കാ വേവാന്‍ അനുവദിക്കുക .ഇതിനുശേഷം നല്ലത് പോലെ ഇളക്കി വെള്ളം വറ്റുന്നത് വരെ വേവിക്കുക . തേങ്ങയും കറിവേപ്പിലയും ചേർത്തിളക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *