28 June, 2021
പയർ മെഴുക്കു പുരട്ടി

ചേരുവകൾ
പയർ – അരക്കിലോ
ചെറിയ ഉള്ളി _ പത്തെണ്ണം അല്ലെങ്കിൽ ഒരു സവാള
മുളക് – 2
ഉപ്പ് –
വെളിച്ചെണ്ണ. – രണ്ട് ടേബിൾ സ്പൂൺ
ഉണ്ടാക്കുന്ന വിധം :
പയർ അര സെന്റീമീറ്റർ വലിപ്പത്തിൽ .ഉള്ളിയും മുളകും കൂടി ചതച്ചു വെക്കുക.ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് അതിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ചതച്ചു വെച്ച ഉള്ളിമുളകു കൂട്ട് ഇട്ടു ഒന്ന് വഴന്നു വരുമ്പോൾ പയർ ഇട്ട് ആവശ്യത്തിന് ഉപ്പിട്ട് തട്ടി പൊത്തി മൂടി വെച്ച് വേവിക്കുക. അടിക്കു പിടിക്കാതെ ഇടയ്ക്ക് ഇളക്കുക.