"> കണവ തോരൻ | Malayali Kitchen
HomeRecipes കണവ തോരൻ

കണവ തോരൻ

Posted in : Recipes on by : Anija

ചേരുവകൾ

കണവ/ കൂന്തൾ – ഒരു കിലോ.
ചെറിയ ഉള്ളി – 100 ഗ്രാം
പച്ചമുളക് – 5 എണ്ണം
കറിവേപ്പില – രണ്ടു തണ്ട്
വെളിച്ചെണ്ണ – 50 ഗ്രാം
നാളികേരം – പകുതി
കടുക് – താളി ക്കുവാൻ
കുരുമുളക് – ആർ ടേബിൾ സ്പൂൺ
ഉലുവ – ഒരു നുള്ള്
ഗരം മസാല – അര ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു നുള്ള്
തയാറാക്കുന്ന വിധം

കണവ വൃത്തിയാക്കി മഞ്ഞൾ പ്പൊടിയും ഉപ്പും ചേർത്ത് നന്നായി വേവിക്കുക. ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒ ഴിച്ച് ചൂടാക്കുക. കടുകിട്ട് പൊട്ടിക്കുക. കടുകു പൊട്ടുമ്പോൾ ചെറിയ പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്തു വഴറ്റുക.ഉള്ളിയരിഞ്ഞതും ചേർത്ത് വഴറ്റുക.

അതിനുശേഷം തേങ്ങ ഇട്ട് ഇളക്കുക. തേങ്ങ വാടുമ്പോൾ കുരുമുളക് ചതച്ചതും ഉലുവയും പെരുംജീരകം ഇട്ട് നന്നായി ഇളക്കുക. ഈ ചേരുവകളിലേക്ക് വേവിച്ചു വച്ചിരുന്ന കണവയിട്ട് ഇളക്കുക. വെന്തു വരുന്നതു വരെ ഇളക്കണം.

Leave a Reply

Your email address will not be published. Required fields are marked *