"> ഉള്ളി തോരൻ | Malayali Kitchen
HomeRecipes ഉള്ളി തോരൻ

ഉള്ളി തോരൻ

Posted in : Recipes on by : Anija

 

ചേരുവകൾ

ചെറിയ ഉള്ളി – അരക്കിലോ
തേങ്ങാ – 1 കപ്പ്
മുളകുപൊടി – 1 ടേബിൾസ്പൂൺ
മല്ലിപ്പൊടി – 1/2 ടേബിൾസ്പൂൺ
ഉപ്പ് – ആവിശ്യത്തിന്
കുരുമുളകുപൊടി – 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
കടുക് – 1 ടീസ്പൂൺ
ഉണക്കമുളക് – 2 എണ്ണം
കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം ഉള്ളി വട്ടത്തിൽ ചെറുതായി അരിഞ്ഞു എടുക്കണം. ചീനച്ചട്ടി ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കണം ഇതിലേക്ക് കടുക് ഇട്ടു പൊട്ടുമ്പോൾ വറ്റൽ മുളകും കറിവേപ്പിലയും ഇട്ട ശേഷം ള്ളി ഇട്ടു വഴറ്റണം.

ഉള്ളി ഒന്ന് സോഫ്റ്റ് ആകുമ്പോൾ തേങ്ങ ചിരകിയത് മുളകുപൊടി, മല്ലി പൊടി, കുരുമുളകുപൊടി മഞ്ഞൾപ്പൊടി കറിവേപ്പില ഇട്ടു ഒന്ന് അടച്ചു വെച്ച് ഒരു രണ്ടു മിനിറ്റു കഴിഞ്ഞു ഇളക്കി കൊടുക്കണം. ഇതിലേക്ക് ആവിശ്യത്തിന് ഉപ്പും ഇട്ടു ഇളക്കി കൊടുക്കാം. ഉള്ളി പാനിൽ അടിയിൽ പിടിക്കാതിരിക്കാൻ ഇടയ്ക്ക് ഇളക്കി കൊടുത്തു കൊണ്ട് ഇരിക്കണം. ഉള്ളി നല്ലതു പോലെ മൊരിഞ്ഞു വന്നതിന് ശേഷം തീ ഓഫ് ആകാം

Leave a Reply

Your email address will not be published. Required fields are marked *