29 June, 2021
കുമ്പളങ്ങാ മെഴുക്കു പുരട്ടി

ആവശ്യമുള്ള സാധനങ്ങൾ
കുമ്പളങ്ങ – 1 എണ്ണം ചെറുത്
സവാള 1 എണ്ണം വലുത്ഉപ്പ് ആവശ്യത്തിന്
കറിവേപ്പില
വെളിച്ചെണ്ണ
പച്ചമുളക് 4 എണ്ണം
പാകം ചെയുന്ന വിധം
കുമ്പളങ്ങയും, പച്ചമുളകും, സവാളയും കനം കുറച്ചു അരിയുക,
ചീന ചട്ടി ചൂടാകുമ്പോൾ 2 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക തീ കുറച്ചിട്ടു അതിലേക്ക് അരിഞ്ഞു വച്ച കുമ്പളങ്ങയും, സവാളയും പച്ചമുളകും ചേർത്ത് ഇളക്കി തേങ്ങയും ഉപ്പും കൂടി ഇട്ട് ഇളക്കി വേവിച്ചെടുക്കുക, അല്പം കഴിഞ്ഞു മൂടി തുറന്നു നന്നായി ഇളക്കി എടുക്കുക.
വെള്ളം ചേർക്കാതെയാണ് വേവിക്കേണ്ടത്.