29 June, 2021
ബോളി

ചേരുവകൾ
മൈദ – ഏകദേശം രണ്ടു കപ്പ്
കടലപ്പരിപ്പ് – ഒരു കപ്പ്
പഞ്ചസാര – ഒരു കപ്പ്
ഏലയ്ക്കാപ്പൊടി – ഒരു സ്പൂൺ
നെയ്യ് – രണ്ടു ടേബിൾ സ്പൂൺ
വെളിച്ചെണ്ണ – ആവശ്യത്തിന്
മഞ്ഞ ഫുഡ് കളർ – രണ്ടു നുള്ള്
പാചക രീതി
മൈദ പാകത്തിന് വെള്ളവും ചേർത്ത് ചപ്പാത്തിമാവിന്റെ പരുവത്തിൽ കുഴയ്ക്കുക. ഒരു നുള്ള് ഫുഡ് കളർ കൂടി ചേർത്തു കുഴക്കുക. ശക്തിയായി കുഴച്ച് നല്ല മയത്തിലാക്കിയെടുക്കണം. ഇടയ്ക്ക് എണ്ണ തടവി മാവ് കുഴച്ചു മയപ്പെടുത്തുക.
മാവ് 2-3 മണിക്കൂർ നേരം അടച്ചുവയ്ക്കുക.
കടലപ്പരിപ്പ് വെള്ളമൊഴിച്ച് കുക്കറിൽ വേവിച്ചെടുക്കുക. ഇതിൽ പഞ്ചസാരയും ചേർത്ത് ഒരു ചീനച്ചട്ടിയിലിട്ട് അടുപ്പത്തുവയ്ക്കു. തുടർച്ചയായി ഇളക്കിയ അതിലേക്ക് ഏലക്ക പൊടി ചേർക്കുക. ജലാംശം ഇല്ലാതാകുന്ന വരെ ഇളക്കുക.
വെന്ത കടലപ്പരിപ്പ് കൂട്ട് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക.
കുഴച്ചുവച്ചിരിക്കുന്ന മൈദമാവിൽ നിന്ന് ഒരു ഉരുള എടുത്ത് പകുതിയോളം പരത്തുക. കടലപ്പരിപ്പ് മിശ്രിതത്തിൽ നിന്ന് ഇതേ വലുപ്പത്തിലുള്ള ഒരു ഉരുള എടുത്ത് മാവ് പരത്തിയതിന്റെ നടുക്ക് വയ്ക്കുക.മാവ് കൊണ്ട് ഈ ഉരുളയെ പൊതിയുക.എന്നിട്ട് കുറേശ്ശെ മൈദ തൂവി നന്നായി പരത്തുക. കനം കുളിച്ചു വേണം പരത്തുവാൻ.
ചൂടായ ദോശക്കല്ലിലിട്ട്, ചപ്പാത്തി ഉണ്ടാക്കുന്നതുപോലെ ഇരുവശവും എണ്ണ പുരട്ടി വേവിച്ചെടുക്കുക.