29 June, 2021
പൂരി

ചേരുവകൾ
ഗോതമ്പു പൊടി – 1 കപ്പ്വെള്ളം -1/2 ഗ്ലാസ്
ഉപ്പ് – 1/4 സ്പൂൺ
എണ്ണ – പൂരി വറുത്തു കോരാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തിലോട്ടു അര ഗ്ലാസ് വെള്ളം എടുത്തു അതിൽ ഉപ്പും ചേർത്തു നല്ലതുപോലെ ഇളക്കി യോചിപ്പിക്കുക. ഇതിലേക്ക് ഒരു ഗ്ലാസ് ഗോതമ്പു പൊടി നല്ലതുപോലെ ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കണം. ഇടയ്ക്ക് എന്ന തടവി വീണ്ടും വീണ്ടും നന്നായി കുഴച്ചു പരുവപ്പെടുത്തി. ആലാപനം കൂടി എണ്ണ തടവി ഒരു 20 മിനിറ്റ് മൂടി വക്കുക.
20 മിനിറ്റ് കഴിഞ്ഞു പൂരി മാവ് ഓരോ ചെറിയ ഉരുളകൾ ആയി എടുത്ത് പരത്തി എടുക്കുക. ഒരു കുഴിവുള്ള പാനിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ പരത്തിയ പൂരി ഇട്ട് കൊടുക്കണം. ഒരു വശം പോളച്ചു / വീർത്തു വരുമ്പോൾ മെല്ലെ പൊട്ടി പോകാതെ മറുവശം തിരിച്ചു ഇട്ടുകൊടുക്കണം. പൂരി ബ്രൗൺ കളർ ആകും മുൻപ് വറുത്തു കോരണം.