"> ചപ്പാത്തി | Malayali Kitchen
HomeRecipes ചപ്പാത്തി

ചപ്പാത്തി

Posted in : Recipes on by : Anija

ചേരുവകൾ
ആട്ട – 2 കപ്പ്
ഉപ്പ് – ½ – ¼ ടീസ്പൂൺ
വെള്ളം – 1 കപ്പ്
ഓയിൽ – 1 ടേബിൾ സ്പൂൺ
ആട്ട – 2 ടേബിൾ സ്പൂൺ (തൂകാൻ )

തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ രണ്ട് കപ്പ് ഗോതമ്പ് മാവെടുത്ത് അര ടീസ്പൂൺ ഉപ്പ് ചേർത്ത് ഒരു കപ്പ് വെള്ളം ഒഴിച്ച് അതിന്റെ കൂടെ 1 ടേബിൾ സ്പൂൺ റിഫൈൻഡ് ഓയിലും ചേർത്ത് നന്നായി കുഴയ്ക്കണം ഇതിന്റെ കൂടെ വീണ്ടും രണ്ട് ടേബിള്‍സ്പൂൺ വെള്ളം കൂടി ചേർത്ത് നന്നായി കുഴച്ച് ഒരു പതിനഞ്ചു മിനിറ്റ് നേരം അടച്ച് വയ്ക്കുക

പതിനഞ്ച് മിനിറ്റ് കഴിയുമ്പോൾ ഈ കുഴച്ചു വച്ച മാവിലേക്ക് വീണ്ടും രണ്ട് ടേബിൾ സ്പൂൺ ഗോതമ്പു മാവ് ചേർത്ത് കുഴയ്ക്കുക. ഇങ്ങനെ ചെയ്താൽ നല്ല സോഫ്റ്റ് ആയിട്ടുള്ള ചപ്പാത്തിയുടെ മാവ് കിട്ടും. ഇതേ മാവ് തന്നെ പൂരിയ്ക്കും ഉപയോഗിക്കാം. ഇനി ചപ്പാത്തിപ്പലകയിൽ കുറച്ച് ഗോതമ്പു പൊടി തൂകി ചപ്പാത്തി അല്പം പരത്തിയെടുക്കാം. .

Leave a Reply

Your email address will not be published. Required fields are marked *