29 June, 2021
ചെമ്മീൻ വരട്ട്

ചെമ്മീൻ -300gm
ചെറിയുള്ളി -15
കുരുമുളക് പൊടി -1/2 റ്റീസ്പൂൺ
സവാള -2 മീഡിയം വലുപ്പം
തേങ്ങാകൊത്ത് -1/4 റ്റീകപ്പ്
ഇഞ്ചി – 1 ചെറിയ കഷണം
വെള്ളുതുള്ളി -7-8 അല്ലി
മുളക് പൊടി -2 റ്റീസ്പൂൺ
മഞൾപൊടി -1/4 റ്റീസ്പൂൺ
മല്ലിപൊടി – 1/2 റ്റീസ്പൂൺ
കറിവേപ്പില -1 തണ്ട്
എണ്ണ, ഉപ്പ് – പാകത്തിനു
നാരങ്ങാ നീരു -1 റ്റീസ്പൂൺ
ഗരം മസാല -1/4 റ്റീസ്പൂൺ (
ചെമ്മീൻ വൃത്തിയാക്കി വക്കുക
സവാള ചെറുതായി അരിഞ്ഞ് വക്കുക. നാരങ്ങാനീരു ,മുളക്പൊടി, മഞൾപൊടി, ഇഞ്ചി, വെള്ളുതുള്ളി, ചെറിയുള്ളി, മല്ലിപൊടി,ഗരം മസാല ,ഉപ്പ് ഇവ പേസ്റ്റ് ആക്കി എടുക്കുക.
അരച്ച് എടുത്ത കൂട്ട് ചെമ്മീനിൽ നന്നായി പുരട്ടി പിടിപ്പിച്ച് 30 മിനുറ്റ് മാറ്റി വക്കുക.
പാനിൽ എണ്ണ ചൂടാക്കി ( എണ്ണ കുറച്ച് കൂടുതൽ എടുക്കണം)ചെമ്മീൻ ഇട്ട് നന്നായി ഇളക്കി അടച്ച് വച്ച് മൂപ്പിക്കുകചെമ്മീൻ ഒരു മുക്കാൽ വേവ് ആകുമ്പോൾ സവാള ,തേങ്ങാകൊത്ത് ,കറിവേപ്പില,കുരുമുളക് പൊടി , ഇവ കൂടെ ചേർത്ത് നന്നായി ഇളക്കി ,പാകത്തിനു ഉപ്പും ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിച്ച് നന്നായി നിറമൊക്കെ മാറി നല്ല ഡ്രൈ ആകുന്ന വരെ ഇടക്ക് ഇളക്കി മൂപ്പിച്ച് എടുക്കുക.
രുചിയുള്ള ചെമ്മീൻ വരട്ട് തയ്യാർ