30 June, 2021
നെയ്യപ്പം

ആവശ്യമായ സാധനങ്ങൾ
പച്ചരി – 2 കപ്പ്
ശർക്കര – 400 ഗ്രാം
നെയ്യ്- 1 ടേബിൾസ്പൂൺ
കറുത്ത എള്ള് 1 -2 ടീസ്പൂൺ
തേങ്ങാ കൊത്ത് – 1 ടേബിൾസ്പൂൺ
ഉപ്പ് – രണ്ടു നുള്ള്
പാളയംകോടൻ – 1
ചുക്ക് പൊടി – 2 /4 ടീസ്പൂൺ
ഏലയ്ക്ക -4
ജീരകം പൊടിച്ചത് – 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
രണ്ടു കപ്പ് പച്ചരി കഴുകി വാരി ആറുമണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. വെള്ളം വാർത്തു പുട്ടിനു പാകത്തിനുള്ള പൊടി പോലെ തരിയോടുകൂടി പൊടിച്ചു വയ്ക്കുക. അതിലേക്കു ചുക്ക് കശുവണ്ടി എല്ലാം കൂടി പൊടിച്ചതും പഴം അരച്ചതും എള്ള്, നെയ്യ് എന്നിവയും ചേർത്ത് ശർക്കര പാനി ചേർത്ത് നന്നായി കുഴയ്ക്കുക.
ഇഡ്ലി മാവ് പോലെ കുഴയ്ക്കുക. മാവ് എട്ടു മണിക്കൂർ എങ്കിലും വയ്ക്കണം.വെളിച്ചെണ്ണയിലോ നെയ്യിലോ നെയ്യപ്പം ചുട്ടെടുക്കാം.