30 June, 2021
ചേന മെഴുക്ക് പുരട്ടി

ചേരുവകൾ
ചേന – 400
ചെറിയു ഉള്ളി -20
വെള്ളുതുള്ളി -5 അല്ലി
മഞൾപൊടി -കാൽ ടീ സ്പൂൺ
ഗരം മസാല -1/4 ടീസ്പൂൺ
വറ്റൽമുളക് -2
കുരുമുളക് -1 ടീസ്പൂൺ(
തേങ്ങാകൊത്ത് -1/4 കപ്പ്
കറിവേപ്പില -1 തണ്ട്
ഉപ്പ് -പാകത്തിനു
,എണ്ണ,കടുക്- താളിക്കുവാൻ
ചേന കനം കുറഞ്ഞ കഷണങ്ങളായി അരിഞ്ഞ് ഉപ്പ്,മഞൾപൊടി ഇവ ചേർത്ത് വേവിച്ച് എടുക്കുക. ചെറിയ ഉള്ളി ,വെള്ളുതുള്ളി,കുരുമുളക് ഇവ ചെറുതായി ചതച്ച് എടുക്കുക.പാനിൽ എണ്ണ ചൂടാക്കി കടുക്, വറ്റൽമുളക് , കറിവേപ്പില ഇവ ചേർത്ത് താളിക്കുക.
ശേഷം ചതച്ച് വച്ച കൂട്ട് ചേർത്ത് ഇളക്കി മൂപ്പിക്കുക.പച്ചമണം കുറച്ച് മാറി കഴിയുമ്പോൾ മഞൾപൊടി, തേങ്ങാ കൊത്ത് ഇവ കൂടെ ചേർത്ത് ഇളക്കി മൂപ്പിക്കുക.
ശേഷം വേവിച്ച് വച്ച ചേന, പാകത്തിനു ഉപ്പ്, ഗരം മസാല ഇവ കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മൂടി തുറന്ന് നന്നായി ഇളക്കി ഡ്രൈ ആക്കി എടുക്കുക.