"> ചീര കട്‌ലറ്റ് | Malayali Kitchen
HomeRecipes ചീര കട്‌ലറ്റ്

ചീര കട്‌ലറ്റ്

Posted in : Recipes on by : Anija

ചീര – 2 കപ്പ്
ഉരുളകിഴങ്ങ് -1 വലുത്
സവാള -1
ഇഞ്ചി- വെള്ളുതുള്ളി പേസ്റ്റ് -1 റ്റീസ്പൂൺ
ഗരം മസാല -1/2 റ്റീസ്പൂൺ
കുരുമുളക്പൊടി -1 റ്റീസ്പൂൺ
പച്ചമുളക് -2
ഉപ്പ്,എണ്ണ -പാകത്തിനു
മഞ്ഞൾപൊടി-2 നുള്ള്
കോൺഫ്ലോർ – 1/2 റ്റീകപ്പ്
ബ്രെഡ് പൊടി
വെളിച്ചെണ്ണ

ഉരുളകിഴങ്ങ് ഉപ്പ് ചേർത് വേവിച്ച് ഉടച്ച് വക്കുക.
പാനിൽ കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി അരിഞ സവാള,പച്ചമുളക്, ഇഞ്ചി വെള്ളുതുള്ളി ഇവ ചേർത്ത് വഴട്ടി അരിഞ ചീരയിലചേർത്ത് വഴറ്റുക.

മഞൾപൊടി, കുരുമുളക് പൊടി ഇവ ചേർത് ഇളക്കി നന്നായി വഴറ്റി വേവിച്ച് ഉടച്ച് വച്ചിരിക്കുന്ന ഉരുളകിഴങ്ങ് കൂടി ചേർത്ത് ഇളക്കി പാകത്തിനു ഉപ്പ്,ഗരം മസാല ഇവ കൂടെ ചേർത്ത് ഇളക്കുക.
4 മിനുറ്റ് ശെഷം തീ ഓഫ് ചെയ്യാം.

കോൺഫ്ലോർ കുറച്ച് വെള്ളം ചേർത്ത് ദോശ മാവിന്റെ അയവിൽ കലക്കി വക്കുക. കൂട്ട് കുറെശെ എടുത്ത് കട്ലറ്റിന്റെ ഷേപ്പിൽ ആക്കി ആദ്യം കോൺഫ്ലൊറിൽ മുക്കി പിന്നെസ് റസ്ക്പൊടിയിൽ പൊതിഞ് എടുക്കുക.വെളിച്ചെണ്ണ ചൂടാക്കി ഇരു പുറവും മൊരിച്ച് എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *