30 June, 2021
ഓറഞ്ച് തൊലി അച്ചാർ

ചേരുവകൾ
പഴുത്ത ഓറഞ്ച് തൊലി -ഒരു കപ്പ്
വെള്ളുത്തുള്ളിഇഞ്ചി അരിഞ്ഞത് -1 ടീസ്പൂണ്‍
പച്ചമുളക് -2
മുളക്പൊടി -2 ടീസ്പൂണ്‍
ഉലുവ പൊടി – 3 നുള്ള്
കായപൊടി -3 നുള്ള്
വിനാഗിരി -3 ടീസ്പൂണ്‍
നല്ലെണ്ണ ,ഉപ്പു,കടുക് -പാകത്തിന്
കറിവേപ്പില -1 തണ്ട്
ഓറഞ്ച് തൊലി ചെറുതായി ചതുരത്തിന് അരിഞ്ഞ് കുറച്ചു വെള്ളം ചേര്‍ത്ത് തിളപ്പിച് ,വെള്ളം ഊറ്റി എടുക്കുക പാനില്‍ എണ്ണ ചൂടാക്കി കടുക്,കറിവേപ്പില ഇവ ചേര്ത് മൂപ്പിച് ,ചെറുതായി അറിഞ്ഞ വെള്ളുത്തുള്ളി ,ഇഞ്ചി ,പച്ചമുളക് ഇവ ചേര്ത് വഴടുക.
ശേഷം ഓറഞ്ച് തൊലി ചേര്ത് ഇളക്കുക. തൊലി എണ്ണയില്‍ കിടന്നു നന്നായി വരണ്ടു ഡ്രൈ ആയി വരണം,അതാണ് സ്വാദ് .
തൊലി നന്നായി വരണ്ടു വരുമ്പോള്‍ പാകത്തിന് ഉപ്പു ,മുളക്പൊടി,ഉലുവപോടി ,കായപൊടി ,ഇവ ചേര്ത് ഇളക്കി പച്ചമണം മാറികഴിയുമ്പോള്‍ വിനാഗിരി കൂടെ ചേര്ത് ഇളക്കുക.