30 June, 2021
പപ്പടം തോരൻ

ചേരുവകൾ
പപ്പടം -6-7
സവാള -1
പച്ചമുളക് -1
മുളക് പൊടി- 1/2 റ്റീസ്പൂൺ
മഞൾപൊടി -2 നുള്ള്
വറ്റൽ മുളക് -2
കറിവേപ്പില -1 തണ്ട്
ഉപ്പ്, കടുക് ,എണ്ണ -പാകത്തിനു
തേങ്ങ -1 പിടി
പപ്പടം വറുത്ത് പൊടിച്ച് വക്കുക.
സവാള, പച്ചമുളക് ഇവ പൊടിയായി അരിയുക.
ശേഷം ഉള്ളി, പച്ചമുളക് ഇവ ചേർത്ത് വഴറ്റി, കുറച്ച് വഴന്റ ശേഷം മഞൾപൊടി, മുളക് പൊടിചേർത്ത് നന്നായി ഇളക്കി വഴറ്റി തേങ്ങ കൂടെ ചേർത്ത് ഇളക്കുക.പാകത്തിനു ഉപ്പും ചേർക്കുക.
നന്നായി വഴറ്റി പപ്പടം പൊടിച്ചത് കൂടെ ചേർത്ത് നന്നായി ഇളക്കി യോചിപ്പിച്ചു തീ ഓഫ് ചെയ്യാം.