9 July, 2021
ശർക്കര ജിലേബി

ചേരുവകൾ:
ഉഴുന്ന്- ഒന്നര കപ്പ്
ശർക്കര- 500 ഗ്രാം
ഉഴുന്ന് അഞ്ചു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ശേഷം വളരെ കുറച്ച് വെള്ളം മാത്രം ഒഴിച്ച് മിക്സിയിലോ ഗ്രൈൻഡറിലോ അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു പെപ്പിംഗ് ബാഗിലേക്ക് ഒഴിക്കുക.ശർക്കര കുറച്ച് വെള്ളം ഒഴിച്ച് തിളപ്പിച്ച് ശർക്കരപ്പാനി തയ്യാറാക്കുക. ഒരു നുള്ള് ഉപ്പു ചേർക്കാം. തയ്യാറാക്കിയ ശർക്കരപ്പാനി അരിച്ചെടുക്കുക.അതിനുശേഷം പെപ്പിംഗ് ബാഗിൽ മാവ് നിറച്ച് മുകൾഭാഗം റബ്ബർ ബാൻഡ് ഉപയോഗിച്ച് നല്ല രീതിയിൽ ടൈറ്റ് ചെയ്തതിനു ശേഷം അഗ്രഭാഗം ചെറുതായി കട്ട് ചെയ്തു കൊടുക്കുക.ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് മാവ് ജിലേബിയുടെ ഷേപ്പിൽ ഒഴിച്ചുകൊടുക്കുക. നടുവിൽ നിന്ന് തുടങ്ങി ചുറ്റിച്ചെടുക്കുക. ചെറിയ തീയിൽ വേവിക്കുക.വെന്തു കഴിയുമ്പോൾ ഒരു മിനിറ്റോളം ശർക്കരപ്പാനിയിൽ ഇട്ട് വയ്ക്കുക.