9 July, 2021
മാങ്ങാ പച്ചടി

ആവശ്യമുള്ള സാധനങ്ങൾ
പച്ചമാങ്ങ
പച്ചമുളക്
ചെറിയ ഉള്ളി
കടുക്
തേങ്ങ
തൈര്
വറ്റൽ മുളക്
വെളിച്ചെണ്ണ
കറിവേപ്പില
ഉപ്പ്
ഉണ്ടാക്കുന്ന വിധം,
മാങ്ങ കൊത്തി അരിഞ്ഞു വയ്ക്കുക.അതിനുശേഷം പച്ചമുളക് വട്ടത്തിൽ അരിയുക.ചെറിയ ഉള്ളി നീളത്തിൽ അരിയുക.തേങ്ങ, കടുക്,അരിഞ്ഞു വച്ചിരിക്കുന്ന മുളകിൽ നിന്നും പകുതി മുളക് എന്നിവ കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി,കടുക് പൊട്ടിക്കുക.കടുക് പൊട്ടി കഴിയുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന ചെറിയ ഉള്ളി,പച്ചമുളക്,വറ്റൽ മുളക്,കറിവേപ്പില എന്നിവ ചേർത്ത് ഉള്ളി സോഫ്റ്റ് ആകുന്നതു വരെ വഴറ്റുക.ചെറിയ ഉള്ളി സോഫ്റ്റ് ആയി കഴിയുമ്പോൾ കൊത്തി അരിഞ്ഞു വച്ചിരിക്കുന്ന മാങ്ങ,ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് 1 മിനുട്ട് വഴറ്റുക.
1 മിനുട്ട് വഴറ്റിയതിന് ശേഷം അരച്ച് വചിരിക്കുന്ന തേങ്ങ ചേർത്തു നന്നായി മിക്സ് ചെയ്യുക. മിക്സിയുടെ ജാറിൽ കുറച്ചു വെള്ളം ഒഴിച്ചതിന് ശേഷം ആ വെള്ളം കൂടി ചേർക്കുക.തേങ്ങയുടെ പച്ച ടേസ്റ്റ് മാറുന്നത് വരെ വഴറ്റുക.ശേഷം തീ ഓഫ് ചെയ്യുക.ചെറുതായി ചൂട് ആറിയതിന് ശേഷം തൈര് ചേർക്കാം.