9 July, 2021
ചുണ്ടക്ക തോരൻ

ആവശ്യമുള്ള ചേരുവകൾ
ചുണ്ടക്ക
ചെറിയഉള്ളി – 5 , 6
വറ്റൽമുളക് – 2 , 3
പച്ചമുളക് – 2 , 3
കറിവേപ്പില – 3 തണ്ട്
മഞ്ഞൾപൊടി – 1 / 2 tsb
ജീരകം – 1 / 2 tsb
വെളുത്തുള്ളി – 4 , 5
കടുക് – 1 / 2 tsb
ചിരകിയ തേങ്ങ – 1 / 4 കപ്പ്
എണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ചുണ്ടക്ക ചതച്ച് എടുക്കുക.ചുണ്ടക്ക ചതച്ചത് വെള്ളത്തിൽ ഇട്ട് നന്നായി കഴുകി എടുക്കുക
ചിരകിയ തേങ്ങ , പച്ചമുളക് , ജീരകം , വെളുത്തുള്ളി , മഞ്ഞൾപൊടി നന്നായി അരച്ച എടുക്കുക
ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുകഅതിലേക്ക് ചെറിയ ഉള്ളി , വറ്റൽമുളക് , കറിവേപ്പില ഇട്ട് വഴറ്റുകഇനി അതിലേക്ക് ചുണ്ടക്ക ഇട്ട് നന്നായി വഴറ്റുക.ഇനി അതിലേക്ക് ചിരകിയ തേങ്ങയും , ഉപ്പും ചേർത്ത നന്നായി ഇളക്കി അടച്ച വെച്ച വേവിക്കുക.അങ്ങനെ നമ്മുടെ നാടൻ ചുണ്ടക്ക തോരൻ തയ്യാർ.