10 July, 2021
ചക്കക്കുരു

ആവശ്യമായ സാധനങ്ങൾ,
ചക്കക്കുരു
പാൽ
ഏലയ്ക്കാപ്പൊടി
പഞ്ചസാര
ചക്കക്കുരു ഷേക്ക് തയ്യാറാക്കുന്ന വിധം
ചക്കക്കുരുവിന്റെ പുറത്തെ വെളുത്തപാട കളഞ്ഞശേഷം ബ്രൗണ്‍നിറമുള്ള പുറംതൊലി കളയാതെ നന്നായി കഴുകിയെടുത്ത് കുക്കറിലിട്ട് വേവിക്കുകയാണ് ആദ്യപണി.
ചൂടാറിയശേഷം മിക്സിയില്‍ ആവശ്യത്തിന് തണുത്തപാലും പഞ്ചസാരയും ചേര്‍ത്തടിച്ച് കുഴമ്പുരൂപത്തിലാക്കുക. ശേഷം ആവശ്യത്തിന് പാലും പഞ്ചസാരയും ഏലയ്ക്കയും ചേര്‍ത്ത് മിക്സിയില്‍ ഒന്നുകൂടി അടിച്ചെടുത്താല്‍ ഷേക്ക് തയ്യാര്‍.