"> മാമ്പഴ പുളിശ്ശേരി | Malayali Kitchen
HomeRecipes മാമ്പഴ പുളിശ്ശേരി

മാമ്പഴ പുളിശ്ശേരി

Posted in : Recipes on by : Sandhya

ചേരുവകൾ

നാടൻ മാമ്പഴം – 10 എണ്ണം

മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ

പച്ചമുളക് – 4 എണ്ണം

തൈര് – ½ ലിറ്റർ

തേങ്ങാ – ½ കപ്പ്

ചെറിയ ഉള്ളി – 5 എണ്ണം

ജീരകം – ½ ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

വെള്ളം – 1 കപ്പ്

കറിവേപ്പില – 2 തണ്ട്

പാകം ചെയ്യേണ്ട വിധം,

നന്നായി പഴുത്ത മാമ്പഴം തൊലി കളഞ്ഞ് എടുത്ത് മഞ്ഞളും പച്ചമുളകും ഉപ്പും ചേർത്ത് വെള്ളമൊഴിച്ചു വേവിക്കുക.അതിനുശേഷം തേങ്ങ, ജീരകവും ചെറിയുള്ളിയും ചേർത്ത് നന്നായി അരയ്ക്കുക.മാമ്പഴം വെന്തു കഴിയുമ്പോൾ തേങ്ങാ അരച്ചത് ചേർത്തിളക്കുക, ചെറിയ തിള വരുമ്പോൾ തൈര് ചേർത്ത് തീ ഓഫ് ചെയ്യുക.കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ താളിച്ച് ഒഴിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *